ചാറി, ചെരിഞ്ഞ്..
കുത്തിയൊലിച്ച്, മുഖം കറുപ്പിച്ച്,
കള കളം പാടി...
ചിലപ്പോ തോന്നും,
പോട്ടിക്കരയുകയാണോയെന്ന്
ആര്‍ത്തുല്ലസിക്കുകയാണോയെന്ന്
പേടിപെടുത്തുകയാണോയെന്ന്
ആശ്വസിപ്പിക്കുകയാണോയെന്ന്
തോരാതെ അലമുറയിടുമ്പോള്‍
ശരിക്കും, 'രാത്രിമഴ'യിലെ ഭ്രാന്തി തന്നെ..
എങ്കിലും,
ഈ മഴയുടെ മാറ്റൊലികളെ
എന്റെ ചിന്താലോകത്തേക്ക്
വലിച്ചിഴച്ചതെന്താണ്?
കാര്‍മേഘത്തിന്റെ കറുപ്പിനുള്ളിലൊരു ചുവപ്പുണ്ടാ-
യേക്കാമെന്നു ഞാന്‍
ചിന്തിച്ചതെന്തു കൊണ്ടായിരുന്നു...
മിഥ്യകളെ പിച്ചിച്ചീന്തി
ദൂരെ കാട്ടിലേക്ക് വലിച്ചറിഞ്ഞ്
ഒരു തോല്‍സഞ്ചിയും തോളത്തു തൂക്കി,
ചിന്ത പുകയുന്നൊരു മുറിബീഡി
ചുകന്ന ചുണ്ടത്തുവെച്ച്,
വെള്ളം നനയ്ക്കാത്ത കോലന്‍മുടി
പാറിപ്പറത്തി,
കണ്ണു കുഴിഞ്ഞോരിഞ്ചോളം
അകത്തേക്ക് പോകണേയേന്നു പ്രാര്‍ത്ഥിച്ചു,
ഓര്‍മ്മചെപ്പിലെ വളപ്പൊട്ടുകളും,
വാടാര്‍മല്ലികളും രക്തക്കറ കളും ദൂരെയെറിഞ്ഞ്,
മഴയെയും, നിലാവിനെയും, മഞ്ഞിനേയും,
തേടിനടക്കുകയായിരുന്നു...
ഞങ്ങളൊരുമിച്ചിരുന്നു
സ്വപ്‌നങ്ങള്‍ പങ്കുവെച്ച ആ രാത്രിയില്‍
പ്രണയമാണ് നീയെന്നു പറഞ്ഞു,
നീ പെയ്തില്ലേ....
അത് സത്യമാണോയെന്നന്വേഷിക്കാന്‍....
No comments:
Post a Comment