ഒരു പ്രണയദിനത്തില്‍
എന്റെ ഹൃദയം പിഴിഞ്ഞെടുത്ത
ഒരായിരം ചുകന്ന റോസാപൂക്കള്‍
വിറകൊള്ളുന്ന നിന്റെ കൈക്കുമ്പിളില്‍ ഞാനര്‍പ്പിച്ചത്
നീയോര്‍ക്കുന്നുവോ..?
ഒരായിരം ചുകന്ന റോസാപൂക്കള്‍
വിറകൊള്ളുന്ന നിന്റെ കൈക്കുമ്പിളില്‍ ഞാനര്‍പ്പിച്ചത്
നീയോര്‍ക്കുന്നുവോ..?
സന്ധ്യയില്‍
നിന്റെ നഖക്ഷതത്തില്‍ നിന്നൂര്‍ന്നിറങ്ങിയ
എന്റെ രക്തത്തില്‍
നീ നിന്റെ പ്രണയത്തെ ഒളിപ്പിക്കുകയായിരുന്നു,
ഞാന്‍പോലുമറിയാതെ.
എന്റെ രക്തത്തില്‍
നീ നിന്റെ പ്രണയത്തെ ഒളിപ്പിക്കുകയായിരുന്നു,
ഞാന്‍പോലുമറിയാതെ.
പിന്നീടൊരു വേനല്‍ക്കാലരാത്രിയില്‍
പുതപ്പിനടിയില്നിന്റെ വിയര്‍പ്പിനടിയില്‍ ഞെരിഞ്ഞമര്‍ന്ന
ആ ഇതളുകളുടെ വാടിയ ഗന്ധം
നിലനില്‍ക്കുന്നിടത്തോളം പ്രിയേ
നിന്നെ മറക്കുന്നതെങ്ങനെ...
എന്റെ പ്രണയത്തെ മറക്കുന്നതെങ്ങനെ...
പ്രണയദിനാശംസകള്‍

