ഇടവപ്പാതിയാര്‍ത്തെത്തിയ
കൂരിരുട്ടില്‍,
രാവഘോഷങ്ങളുമായി അതതിന്റെ
നടനം തുടര്‍ന്നപ്പോള്‍
അര്‍ദ്ധയാമത്തിനന്ത്യവിനാഴികയി-
ലിണചേര്‍ന്ന നാഗപുരുഷന്റെ
മാറില്‍ നിന്നടര്‍ന്ന
കല്ലു - മാണിക്യക്കല്ലു -
ഇടവഴിയിലൂടെയൊഴുകി
ഇടവപ്പാതിക്കൊരു
പിറവി കൊടുത്തപ്പോള്‍,
ഇണയില്ലാതെയലഞ്ഞ
യവന കന്യകയതുദരത്തിയിലേറ്റു വാങ്ങി
ഒരു യവന ഗന്ധര്‍വനെ പ്രസവിച്ചു,
ഒരു നാഗ കന്യകയെയും....
ഇടവം അലസമായി വലിച്ചെറിഞ്ഞ
ഇരുട്ടിലെ പിന്നീടുള്ള പല നിദ്രകളിലും
നാഗങ്ങളിണചേരുന്നത് സ്വപ്നം കണ്ടു
ആ യവന സുന്ദരി ഞെട്ടിയുണര്‍ന്നിരുന്നത്രേ
No comments:
Post a Comment