എന്തു തെറ്റു ചെയ്തെന്ന്‍ ആരുമാലോചിക്കും...
സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാന്‍ ശ്രമിച്ചതോ...?
അവളിലില്ലാത്ത സ്നേഹം മെല്ലെ മെല്ലെ
ഉണ്ടാക്കിയെടുക്കാമെന്നു വിചാരിച്ചു
തട്ടിക്കൊണ്ടു വന്നതോ...?
എന്നും വന്നു,
മത്തനോ കുംബ്ലനോ
വലുതായോ എന്ന് നോക്കുംപോലെ
അഭിപ്രായം ആരാഞ്ഞതോ..?
സത്യത്തില്‍ രാവണന്‍ രാക്ഷസ്സനായതു-
കൊണ്ടായിരിക്കാം
സീതയുടെ ചാരിത്ര്യം നഷ്ടപ്പെടാതെ
തിരിച്ചു കിട്ടിയത്.
വല്ല ദേവന്മാരുമായിരുന്നെങ്കില്‍
കാണാമായിരുന്നു പൂരം!!!
അല്ല, എന്നിട്ടും, ആ പാവത്തിന്റെ
ചാരിത്ര്യത്തെ സംശയിക്കാന്‍ കുറെ പേര്‍.
അത് കേട്ട്,
അവളെ പിരിയാന്‍ രാമനും...
രാവണന്‍ തന്നെ ഭേദം....
No comments:
Post a Comment