ഇരുട്ടില്‍ നിന്നൊരു മോചനമായിരുന്നു,
ഉത്സവം കഴിഞ്ഞു,
മഞ്ഞണിഞ്ഞു നില്‍ക്കുന്ന മഞ്ചാടിക്കുന്നിറങ്ങുമ്പോള്‍
ഒരു റാന്തല്‍ വിളക്കുമായി എന്റെ മുന്നില്‍ വന്ന നീ....
ആ റാന്തലെന്റെ ഹൃദയത്തില്‍ തെളിയിച്ചത്,
ആരും കാണാതെ ഞാന്‍ മറച്ചുവെച്ച
സ്വപ്നങ്ങളുടെ ഒരായിരം ചിരാതുകളായിരുന്നു..
പിന്നീടാണറിഞ്ഞത്,
കൊളുത്തിയത് നീയല്ലത്രേ..
എന്റെ മോഹമായിരുന്നെന്ന്...
ചിലപ്പോള്‍ ശരിയായിരിക്കാം,
നശിച്ച ആ മോഹങ്ങള്‍ ഉപേക്ഷിക്കാനുള്ള
ഈ തീരുമാനവും...
ക്ഷമിച്ചേക്ക്, നീയെന്നോട്....
No comments:
Post a Comment