എഴുതിക്കഴിഞ്ഞാല്‍
തന്റെ ചലനാത്മകമായ വാക്കുകള്‍ക്ക്
തേയ്മാനം സംഭവിക്കുമോയെന്നു
അവനു വല്ലാത്ത പെടിയുണ്ടായിരുന്നു.
മനസ്സിന്റെ ഇരുട്ടു മാറി വെളിച്ചത്തെ ആസ്വദിച്ച്
തിരിച്ചു വരാതിരിക്കുമോ എന്ന ചിന്ത.
അതവനെ പലപ്പൊഴും എഴുത്തില്‍നിന്നും പിന്തിരിപ്പിചു.
സ്വപ്നം കാണുന്നതിനെക്കുറിച്ചവന്‍ പലപ്പൊഴും
തലപുകഞ്ഞാലോചിച്ചിട്ടുണ്ട്...
ഭൂമിയുടെ ഭ്രമണം, രാവും പകലും, സൂര്യന്‍...
എന്നുമവന്‍ ചിന്തകളുടെ ലോകത്തായിരുന്നു,
ഇരുട്ടിന്റെയും.
വെളിച്ചമവനു ഭീതിയുടെ അതിര്‍വരമ്പാണ്.
അതിന്റപ്പുറത്തേക്കൊന്നു എത്തിനോക്കാന്‍ പോലും
അവന്‍ ശ്രമിച്ചില്ല..
വെളുത്തവരുടെ ലോകം.
നിറയെ കറുത്തമനസ്സുള്ളവരുമായി..
അറപ്പുളവാക്കുന്ന പ്രതീതി..!!
സന്തോഷകരമായ കറുപ്പില്‍,
നിറങ്ങളെ തേടി പൊകേണ്ട,
എല്ലാം ഒരേ നിറത്തില്‍..
ജീവിതം നടനമാടുന്നു..
ആമോദത്തോടെ, പൊട്ടിച്ചിരിയോടെ...
ഹ്രിദയത്തില്‍ നിന്നും നിര്‍ഗളിക്കുന്ന
മ്ളേച്ചമായ, തീരെ തരംതാണ ചിന്തകളെ മാത്രം
അവന്‍ എഴുത്തിലൂടെ കറുത്തവര്‍ക്കായി,
വെളുത്തലൊകത്തു ജീവിക്കുന്നവര്‍ക്കായി,
തുറന്നുകൊടുത്തു.
അതും പാതിയടച്ച ജാലകത്തിലൂടെ
കൈമാത്രം പുറത്തെക്കു നീട്ടി,
സൂര്യന്റെ തിരിതാണ നേരം നോക്കി,
അവന്റെ പ്രിയതമയുടെ കൈയ്യിലൂടെ മാത്രം.
അവള്‍ അതിനെ അവളുടെ ചൂളയിലിട്ടു പണിത്
അവളുടേതായ ചട്ടക്കൂടു നല്‍കി
വെളുത്തലോകത്തെ വെളുത്ത മനസ്സുള്ള
വെളുത്തവരിലേക്കെത്തിച്ചു.
തന്റെ ഇരുട്ടുനിറഞ്ഞ ലോകത്തില്‍
വെളുത്തതെന്നു അവന്‍ ഉറക്കെ പറയുന്ന
അവളുടെ കറുപ്പ് അവനറിഞ്ഞില്ല...
No comments:
Post a Comment