തണുത്ത രാത്രിയായിരുന്നിട്ടും
കണ്ണടച്ച് കിടന്നിട്ടും
ഉറക്കം വരുന്നില്ല...
"വെളിച്ചം പോയി.
വിളക്കു കത്തിക്ക്..."
ആരോ വിളിച്ചു പറഞ്ഞു..
ഞാന്‍ അറിയാത്തതുപോലെ കിടന്നു
പുതപ്പിന്‍റെ കൈകള്‍ എന്നെ പൊതിഞ്ഞു,
ജീവിതത്തിനു നേര്‍ക്കുപിടിച്ചൊരു
മറ പോലെ...
നരച്ച നാലു ചുവരുകള്‍ക്കിടയിലിരുന്നു,
വാക്കുകളില്ലാത്തൊരു മനസ്സ് പൊട്ടിത്തെറിച്ചു:
"എന്തിനാ, എന്‍റെ ദിവസങ്ങള്‍ക്കില്ലാത്ത വെളിച്ചം
ഈ മുറിയിലെന്തിനാ.."
കണ്ണടച്ച് കിടന്നിട്ടും
ഉറക്കം വരുന്നില്ല...
"വെളിച്ചം പോയി.
വിളക്കു കത്തിക്ക്..."
ആരോ വിളിച്ചു പറഞ്ഞു..
ഞാന്‍ അറിയാത്തതുപോലെ കിടന്നു
പുതപ്പിന്‍റെ കൈകള്‍ എന്നെ പൊതിഞ്ഞു,
ജീവിതത്തിനു നേര്‍ക്കുപിടിച്ചൊരു
മറ പോലെ...
നരച്ച നാലു ചുവരുകള്‍ക്കിടയിലിരുന്നു,
വാക്കുകളില്ലാത്തൊരു മനസ്സ് പൊട്ടിത്തെറിച്ചു:
"എന്തിനാ, എന്‍റെ ദിവസങ്ങള്‍ക്കില്ലാത്ത വെളിച്ചം
ഈ മുറിയിലെന്തിനാ.."






