മറുനടാൻ മലയാളികൾക്ക് പൂരം എന്നും ഗൃഹാതുരത്വത്തിന്റെ സന്ദേശ വാഹകരാണ്. മറ്റേതു ആഘോഷങ്ങളെക്കാളും നാട്ടിലേക്കുള്ള വരവ് മിക്കപ്പോഴും തട്ടകങ്ങളിലെ പൂരം ആസ്പധമാക്കിയായിരിക്കും. താള-വാദ്യങ്ങളും ഗജവീരന്മാരും വർണ്ണക്കാഴ്ച്ചകളും വെടിക്കെട്ടും തിക്കും തിരക്കും എല്ലാം എത്രമാത്രം മനസ്സിനെ സന്തോഷിപ്പിക്കുന്നു എന്ന് പറഞ്ഞറിയിക്കുക അസാധ്യം... പിന്നെങ്ങനെ പൂരദിവസം മനസ്സിനെ ഓഫീസിന്റെ നാല് ചുമരുകൾക്കുള്ളിൽ അടച്ചിടാനാകും...






