Friday, December 31, 2010

Friday, December 10, 2010

തവള

കൂപമണ്ഡൂകം..  ലജ്ജയോടെയാണു സ്മരിച്ചത്‌
ഈ പന്ത്രണ്ടാം മണിക്കൂറിലും
വറ്റാത്ത പകയുടെ പുകച്ചുരുള്‍
തന്‍റെ നാഡീ ഞരന്പുകളെ വലിച്ചുമുറുക്കുന്നു..
കൂട്ടരേ..
വെളിച്ചമുള്ള ലോകമുണ്ടെന്ന്..
നിറങ്ങളുണ്ടെന്ന്..

വ്യര്‍ത്ഥമായൊഴുകിയ ആ വാക്ക്
ഏതോ ഒരു കര്‍ണപടത്തില്‍ത്തട്ടി
കൂപമൊട്ടുക്ക് പ്രതിഫലിച്ചു.
പെന്മയും സന്താനശ്രേണിയും അണിനിരന്നു ,
കാലത്തിനെതിരായുള്ള വിപ്ലവക്കൊടി പാറി.
വിപ്ലവം ഒരു ഘോരതപസ്സിനാലെ-
ന്നതുപോലെ വെളിച്ചം കണ്ടു.
കിണറിനപ്പുറം, അവര്‍ ആദ്യമായി ശബ്ദിച്ചു.
ഒരു ചക്ഷുശ്രവണന്‍റെ ഗളത്തിനരികെനിന്ന്..