Wednesday, September 15, 2010

ഉറക്കം

തണുത്ത രാത്രിയായിരുന്നിട്ടും
കണ്ണടച്ച് കിടന്നിട്ടും
ഉറക്കം വരുന്നില്ല...
"വെളിച്ചം പോയി.
വിളക്കു കത്തിക്ക്..."
ആരോ വിളിച്ചു പറഞ്ഞു..
ഞാന്‍ അറിയാത്തതുപോലെ കിടന്നു
പുതപ്പിന്‍റെ കൈകള്‍ എന്നെ പൊതിഞ്ഞു,
ജീവിതത്തിനു നേര്‍ക്കുപിടിച്ചൊരു
മറ പോലെ...


നരച്ച നാലു ചുവരുകള്‍ക്കിടയിലിരുന്നു,
വാക്കുകളില്ലാത്തൊരു മനസ്സ് പൊട്ടിത്തെറിച്ചു:
"എന്തിനാ, എന്‍റെ ദിവസങ്ങള്‍ക്കില്ലാത്ത വെളിച്ചം
ഈ മുറിയിലെന്തിനാ.."