പൂച്ചയുടെ മീശത്തുമ്പില്‍ നിന്നും
ശ്വാസക്കഷണങ്ങളെറിയുന്നത്രയും ദൂരത്തില്മാത്രംപായുന്ന എലിക്ക്,
ശത്രുവില്‍നിന്നും രക്ഷപ്പെടാന്‍
എതിരെ കാലന്റെ പച്ചച്ചിരിയുമായി
വാപൊളിച്ചു നില്‍ക്കുന്ന
എലിക്കെണി മാത്രമേ ഉണ്ടായിരുന്നുള്ളൂ...
അറിഞ്ഞുകൊണ്ടുതന്നെ എന്തിനിത് ചെയ്തുവെന്ന്
ശേഷംവന്ന കൂട്ടുകാരനെലി ചോദിച്ചപ്പോള്‍:
ജീവിച്ചു കൊതി തീര്‍ന്നില്ല,
പ്രതീക്ഷയോടെ നേരം പുലരുന്നതുവരെയെങ്കിലും
എന്നുമാത്രം പറഞ്ഞു...
No comments:
Post a Comment