എനിക്ക് തോന്നാറുണ്ട്...
"നിനക്ക് ഡയറി എഴുതിതുടങ്ങിക്കൂടെ ഡാ" എന്ന് എന്റെ പ്രിയപ്പെട്ട ചേച്ചി ഉപദേശിക്കും വരെ ഞാന്‍ ഒന്നുമല്ലായിരുന്നെന്ന്...
അതിനുശേഷം ഞാന്‍ എന്തൊക്കെയോ ആയി എന്നൊന്നുമല്ല, പക്ഷെ, ജീവിതത്തിലെ വിലപ്പെട്ട രേഖപ്പെടുത്തലുകള്‍ താളുകളില്‍ തങ്ങി നില്‍ക്കുന്നത് എന്നെ വല്ലാതെ രസിപ്പിച്ചു... എഴുതിവെച്ച അക്ഷരങ്ങളും വാക്കുകളും ആവര്‍ത്തിച്ചാവര്‍ത്തിച്ചു വായിച്ചു, മിനുക്കുകൂട്ടിവയ്ക്കുമ്പോള്‍ ഭാഷാശൈലിയിലെ പരിണാമം എനിക്ക് ആത്മവിശ്വാസമേകി.
പറഞ്ഞറിയിക്കാന്‍ എനിക്കും, പറഞ്ഞുകഴിഞ്ഞവയിലെ വികാരം മനസ്സിലാക്കാന്‍ സ്രോതാവിനുമാകാതിരിക്കുമ്പോള്‍, മൂകമായ രാത്രികളില്‍ കരഞ്ഞും, ആഘോഷങ്ങളില്‍ സന്തോഷിച്ചും, പ്രതിഷേധങ്ങളില്‍ ആക്രോശിച്ചും, വാക്കുകളുടെ നിഴല്‍ എന്നെ പിന്തുടര്‍ന്നു. ഏകാന്തതകളില്‍ കാമുകിയും, ഓര്‍മ്മകള്‍ സൗഹൃദങ്ങളിലേക്കു ചേക്കേറുമ്പോള്‍ കൈകോര്‍ത്തുപിടിക്കാന്‍ നല്ലൊരു സുഹൃത്തുമായിരുന്നു രചന.... എഴുതാന്‍ വേണ്ടി മാത്രം ഉറക്കമുളച്ചിരുന്ന നാളുകള്‍....
കലാലയജീവിതം സ്വര്‍ഗ്ഗതുല്ല്യമായിരുന്നു... സൗഹൃദത്തില്‍ മുങ്ങി നിവരുമ്പോള്‍ വിടപറയലിന്റെ അധ്യായങ്ങളില്‍ സ്വര്‍ണ്ണലിപിയില്‍ രണ്ടുവരിയും ഒരു കയ്യൊപ്പും.... ഈ ഒരു ജീവിതം മതിയാകുമായിരിക്കില്ല അതിന്റെ മധുരം നുകരാന്‍....
ജീവിതം സൗഹൃദത്തിലൊതുങ്ങുന്നില്ലല്ലോ...
"ഗ്രാഫിക് ഡിസൈനിംഗ്" എന്ന കലയുടെ ചിറകിലേറി ബാംഗ്ലൂരിന്റെ തിരക്കിലേക്ക്... ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും വര്‍ഷങ്ങള്‍ക്കുമെല്ലാം തീവേഗം കൈവരുമ്പോള്‍ പലപ്പോഴും ഒരപരിചിതനെപ്പോലെ ജീവിതത്തിലേക്ക് നോക്കിയിരിക്കുക പതിവായിരുന്നു. സ്വപ്‌നങ്ങള്‍ ഇരുട്ടിന്റെ വല്‍ക്കലംനീക്കി പുറത്തുവരാത്ത അവസ്ഥ. താളുകള്‍ വാക്കുകളില്ലാതെ ചിതലരിക്കുന്നു...
കണ്ടും കേട്ടും അറിഞ്ഞുമെല്ലാം പഠിച്ച പുതിയ ജീവിതം.
നാളേറെയെടുത്തു ബാംഗ്ലൂരുമായി പൊരുത്തപെടാന്‍...
എങ്കിലും,
ഇന്നീ തിരക്കില്‍, ഈ ഏകാന്തതയുടെ തീരങ്ങളിലിരുന്നു ഇന്നലെകളിലേക്ക് കണ്ണോടിക്കുമ്പോള്‍, ഇത്തിരി എഴുത്തും, ഒത്തിരി സ്വപ്നങ്ങളുമായി ഞാന്‍ തികച്ചും സന്തോഷവാനാണ്. അതിരുകളില്ലാത്ത സ്വപ്നങ്ങളിലേക്ക് ആഗ്രഹങ്ങളെ അക്കമിട്ടുചേര്‍ത്തു അത് നേടിയെടുക്കാനുള്ള പരിശ്രമങ്ങളുടെ കാലടിപാതകള്‍ക്ക് മീതെ മീതെ ചുവടുകള്‍ വെച്ച് സുഖകരമായ ഒരു നടത്തം, ഒപ്പം നിങ്ങളും... അതാണെന്റെ ജീവിതം...
.........................................

No comments:
Post a Comment